ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

gujaratpolls-01
ചിത്രം: പിടിഐ
SHARE

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സൗരാഷ്ട്രയും കച്ചും ദക്ഷിണ ഗുജറാത്തും ഉള്‍പ്പെടുന്ന മേഖലയിലെ 19 ജില്ലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തില്‍ എത്തുക. 788 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലെ ത്രികോണ മല്‍സരമാണ് ഗുജറാത്തില്‍.

ആം ആദ്മി പാര്‍ട്ടി ശക്തമായ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്ന സൂറത്തിലേയ്ക്കാണ് എല്ലാ കണ്ണുകളും. സൗരാഷ്ട്രയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീറുറ്റ പ്രചാരണമാണ് ബിജെപി നടത്തിയത്. തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയും ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗധ്‍വിയുടെ മണ്ഡലമായ ഖംബാലിയയും ഒന്നാംഘട്ടത്തില്‍ വിധിയെഴുതും. വോട്ടെടുപ്പ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം. 

Gujarat assembly polls; first phase today

MORE IN BREAKING NEWS
SHOW MORE