മഴ കളി മുടക്കി; മൂന്നാം ഏകദിനവും ഉപേക്ഷിച്ചു; ന്യൂസീലൻഡിന് പരമ്പര

CRICKET-NZL-IND
Finn Allen
SHARE

മഴയോട് ഇന്ത്യയ്ക്കു നന്ദി പറയാം, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര 2–0ന് തോൽക്കുന്ന നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത് മഴയുടെ കനിവാണ്. ക്രൈസ്റ്റ് ചർച്ചിലെ ഓവൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനവും മഴയെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ മാത്രമാണ് ഫലമുണ്ടായത്. ഇതിൽ ഏഴു വിക്കറ്റിന് ഇന്ത്യയെ തോൽപിച്ച ന്യൂസീലൻഡ്, 1–0ന് പരമ്പര സ്വന്തമാക്കി.

മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 219 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ, 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്ത് കിവീസ് ശക്മായ നിലയിൽനിൽക്കെയാണ് മഴയെത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കിവീസ് കുറഞ്ഞത് 20 ഓവർ കളിച്ചിരുന്നെങ്കിൽ മത്സരത്തിന് ഫലമുണ്ടാകുമായിരുന്നു. കളിനിർത്തുമ്പോൾ, ഡിആർഎസ് നിയമപ്രകാരം 50 റൺസ് മുൻപിലായിരുന്നു ന്യൂസീലൻഡ്.

എന്നാൽ മഴ ശമിക്കാതിരുന്നത് അവർക്ക് തിരിച്ചടിയായി. ടോം ലാതമാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ബംഗ്ലദേശിലാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ഡിസംബർ 4ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. പാക്കിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്റെ അടുത്ത പരമ്പര.

India vs New Zealand Match called off due to rain

MORE IN BREAKING NEWS
SHOW MORE