പ്രതീക്ഷ നിലനിര്‍ത്തി പോളണ്ട്; സൗദിയെ തകർത്തത് 2 ഗോളിന്

Matthew-Cash-blocks-Saudi-A
SHARE

ലോകകപ്പില്‍ സൗദി അറേബ്യയ്ക്കെതിരെ പോളണ്ടിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. ഇതോടെ പോളണ്ട് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. പോളണ്ടിനായി പിയോറ്റർ സെലിൻസ്കി (39), ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി (81) എന്നിവർ ഗോളടിച്ചു. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഗോൾ രഹിത സമനില വഴങ്ങിയ പോളണ്ടിന് ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇന്നത്തെ കളിയിൽ ജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തിൽ അർജന്റീനയെ തോൽപിച്ചാൽ പോളണ്ടിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാം. ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ച വച്ചത്. അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ സൗദി പോളണ്ടിനെതിരെയും വിറപ്പിച്ചുകൊണ്ടാണ് ആദ്യ പകുതി പൂര്‍ത്തിയാക്കിയത്.

FIFA World Cup 2022, Poland vs Saudi Arabia Match Results

MORE IN BREAKING NEWS
SHOW MORE