തൃശൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒട്ടേറെപ്പേര്‍ക്ക് പരുക്ക്

kondazhi-bus-accident-1
SHARE

തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് പാടത്തേയ്ക്കു മറിഞ്ഞ് നാല്‍പതു പേര്‍ക്ക് പരുക്കേറ്റു. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്ക് പോകുകയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും സ്ത്രീക്കും ഗുരുതരമായി പരുക്കേറ്റു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നിരുന്നു. വീതി കുറവായതിനാല്‍ നിയന്ത്രണംവിട്ട് താഴേയ്ക്കു മറിയുകയായിരുന്നു. എതിര്‍വശത്ത് നിന്ന് വരികയായിരുന്ന സ്കൂള്‍ ബസിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Thrissur kondazhi bus accident 

MORE IN BREAKING NEWS
SHOW MORE