ബ്രസീലിന് തിരിച്ചടി; നെയ്മാര്‍ അടുത്തമല്‍സരത്തിനില്ല; പരുക്ക് വില്ലനായി

Neymar-grabs-his-ankle-afte
SHARE

പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മാര്‍ അടുത്ത മല്‍സരത്തിനുണ്ടാകില്ല. സെര്‍ബിയക്കെതിരായ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്. തിങ്കളാഴ്ച  സ്വിറ്റ്സര്‍ലന്‍ഡിനെതിരെയാണ് അടുത്ത മല്‍സരം. നീരുവച്ച കണങ്കാലുമായാണ് കഴിഞ്ഞ ദിവസം നെയ്മര്‍ മൈതാനം വിട്ടത്.

രണ്ടാം പകുതില്‍ ലീഡെടുത്ത ശേഷമാണ് നെയ്മര്‍ പരുക്കേറ്റ് വീണത്. കരഞ്ഞുകൊണ്ട് കളം വിട്ട് നെയ്മര്‍ സൈഡ് ബെഞ്ചില്‍ ചികില്‍സ തേടുമ്പോള്‍ നിരാശനായി മുഖംമറച്ചിരുന്നു. ‌ നിരവധിത്തവണ പരുക്കലട്ടിയിട്ടുള്ള വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്. മല്‍സരത്തില്‍ ഏഴുതവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. നിക്കോളാ മിലെന്‍ങ്കോവിച്ചിന്റെ ടാക്കിളാണ് നെയ്മറെ കളത്തിന് പുറത്തേയ്ക്കെത്തിച്ചത്. 2014ല്‍ നെയ്മര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.

Neymar miss next match.

MORE IN BREAKING NEWS
SHOW MORE