എന്‍ഐഎയ്ക്ക് തിരിച്ചടി; ഭീമ കൊറേഗാവ് കേസിൽ തേല്‍തുംബ്ഡെയുടെ ജാമ്യം ശരിവച്ചു

supreme-court-anand-teltumb
SHARE

ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്ക് ജാമ്യം നൽകിയ ബോംബെ ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. എൻഐഎയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. എന്നാൽ ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധമോ അതുവഴി രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ നടത്തിയതായി തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് ബോംബെ ഹൈക്കോടതി കഴിഞ്ഞയാഴ്ച തേൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ചത്. കണ്ടെത്തിയെന്ന് പറയപ്പെടുന്ന രേഖകളൊന്നും തേൽതുംബ്ഡെയുടെതല്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാധിച്ചു.

Supreme Court dismissed the NIA’s plea against the bail granted to activist Anand Teltumbde on Bhima Koregaon case.

MORE IN BREAKING NEWS
SHOW MORE