തലശേരി ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയില്‍

parayi-babu-2
പാറായി ബാബു
SHARE

തലശേരി ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പാറായി ബാബുവടക്കം എല്ലാ പ്രതികളും പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നാണ് പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മുഖ്യപ്രതി ഡിവൈഎഫ് ഐയുടെ കൊളശേരിയിലെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും ലഹരി വിൽപന ചോദ്യം ചെയ്തതുമാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ഖാലിതിന്റെയും ഷമീറിന്റെയും മൃതദേഹം ഇല്ലിക്കുന്നിലെ  പൊതു ദർശനത്തിന് ശേഷം ഖബറടക്കും. അഞ്ചുപേര്‍ക്ക് കൃത്യത്തില്‍ നേരിട്ടുപങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. രണ്ടുപേര്‍ സഹായംചെയ്തു. ഖാലിദിനെയും ഷെമീറിനെയും കുത്തിയത് പാറായി ബാബുവാണെന്നും പൊലീസ് വിശദീകരിച്ചു. 

Thalassery twin murder case Main accused arrested

MORE IN BREAKING NEWS
SHOW MORE