മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാൻ; നിലപാട് പാര്‍ട്ടി കണ്ടില്ലെന്ന് തരൂര്‍

shashi-tharoor-05
SHARE

വിമർശനങ്ങളുടെ മുനയൊടിക്കാൻ തിരുവനന്തപുരം കോര്‍പറേഷനു മുന്നിലെ സമരത്തില്‍ പങ്കെടുത്ത് ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ ആണെന്നും ചിലർ അത് മറന്നെന്നും വി.ഡി.സതീശനുള്ള പരോക്ഷ മറുപടിയായി തരൂർ പറഞ്ഞു. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും ആരും ഭയപ്പെടേണ്ടന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം തുടങ്ങി 19ാം ദിവസമാണ് ശശി തരൂർ എത്തുന്നത്. തെറ്റ് ചെയ്താൽ പിണറായി വിജയനെ വിമർശിക്കാൻ പിശുക്ക് കാണിക്കിലെന്നും തരൂർ കൂട്ടിച്ചേർത്തു. വി.ഡി.സതീശന് പ്രതിരോധം തീർത്ത് രംഗത്ത് എത്തിയ ചെന്നിത്തല, കെ.മുരളീധരന്റെ മുഖ്യമന്ത്രിക്കുപ്പായ പരാമർശത്തിന് മറുപടി കരുതിവച്ചു.

ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് കേരളാ കോൺഗ്രസ് നേതാവും എം.എൽ.എയുമായ മോന്‍സ് ജോസഫ് അഭിപ്രായപെട്ടപ്പോൾ നിലവിലെ നേതൃത്വത്തിൽ ഏ ഏ. അസീസ് തൃപ്തി രേഖപ്പെടുത്തി. ഇതുവരെയുള്ള നീക്കങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിൽ പിണറായിയോടും മോദിയോടും അദാനിയോടുമൊക്കെയുള്ള തരൂരിന്റെ മൃദുസമീപനം പാർട്ടിക്കുള്ളിൽ ചർച്ചയാക്കാനാണ് എതിരാളികളുടെ തീരുമാനം.

Shashi Tharoor on thiruvananthapuram mayor congress protest

MORE IN Breaking-news
SHOW MORE