
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. വിശദ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തപ്പോഴാണ് നിയമന ശുപാര്‍ശ തേടിക്കൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് നല്‍കാനായി കത്ത് തയാറാക്കിയിട്ടില്ലന്ന് മൊഴി നല്‍കിയത്. കോര്‍പ്പറേഷന്റെ ലെറ്റര്‍ പാഡില്‍ തന്റെ ഒപ്പ് വ്യാജമായി സ്കാന്‍ ചെയ്ത് കയറ്റിയാവാം കത്ത് തയാറാക്കിയതെന്നാണ് മേയറുടെ നിലപാട്.
പരാതിക്കാരിയായ മേയറെക്കൂടാതെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കത്ത് തയാറാക്കിയതായി അറിഞ്ഞിട്ടില്ലെന്നും കത്തിനേക്കുറിച്ച് ആദ്യം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ഭൂരിഭാഗം ജീവനക്കാരും മൊഴി നല്‍കിയത്. മൊഴിയെടുത്തതിന് അപ്പുറം രേഖകളോ കംപ്യൂട്ടറുകളോ ക്രൈംബ്രാഞ്ച് ഇന്നും കസ്റ്റഡിയിലെടുത്തിട്ടില്ല.
Mayor repeated that appointment letter in Thiruvananthapuram Corporation is fake