
ഇടുക്കി നാരകക്കാനത്ത് തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ട് മൃതദേഹം കത്തിച്ചുവെന്നാണ് സംശയം. കുമ്പിടിയാമാക്കല്‍ ചിന്നമ്മയുടെ മൃതദേഹം ഇന്നലെ വൈകിട്ട് വീടിന്‍റെ അടുക്കളയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. തുടക്കം മുതല്‍ തന്നെ പൊലീസും വീട്ടുകാരും സംഭവത്തില്‍ ദുരൂഹത സംശയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് വിശദീകരണം. ചിന്നമ്മയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായി സഹോദരന്‍ റെജി പറഞ്ഞു. ആറു പവന്‍ സ്വര്‍ണം ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്നു. അലമാരി തുറന്ന നിലയിലായിരുന്നു. എല്ലാ മുറികളിലും രക്തം കണ്ടതായും സഹോദരന്‍ പറഞ്ഞു
Idukki housewife's death concluded as murder