പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടിക്ക്; കേരള പ്രഭ മമ്മൂട്ടിയ്ക്ക്

mt-mammootty
SHARE

പത്മ പുരസ്‌‍ക്കാരങ്ങ‍ളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ കേരള പുരസ്‌‍ക്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു(സാഹിത്യം) കേരള ജ്യോതി പുരസ്‌‍ക്കാരം.  

ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹിക സേവനം, പബ്ലിക് സർവീസ്), ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹിക സേവനം), മമ്മൂട്ടി) (കല)എന്നിവർ കേരള പ്രഭ പുരസ്‌‍ക്കാരത്തിനും, ഡോ. സത്യഭാമാദാസ് ബിജു(ഡോ. ബിജു) (ശാസ്ത്രം), ഗോപിനാഥ് മുതുകാട് (സാമൂഹിക സേവനം, കല), കാനായി കുഞ്ഞിരാമൻ (കല), കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹിക സേവനം, വ്യവസായം), എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹിക സേവനം), വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല) എന്നിവർ കേരള ശ്രീ പുരസ്‌‍ക്കാരത്തിനും അർഹരായി.

Kerala Jyoti Award to MT Vasudevan Nair

MORE IN BREAKING NEWS
SHOW MORE