സൈനികന്‍റെ മുഖത്തടിച്ച് പൊലീസ്; പ്രതിരോധം; മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്

kilikollur-police-station-c
SHARE

കൊല്ലം കിളികൊല്ലൂർ സ്റ്റേഷന്‍ മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വാക്കുതര്‍ക്കത്തിനിടെ പൊലീസുകാരനാണ് ആദ്യം സൈനികനെ മുഖത്ത് അടിക്കുന്നത്. സൈനികന്‍ തിരിച്ചടിക്കുന്നതും ഇരുവരും താഴെ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മണിക്കൂറുകളോളം ഇടിമുറിയിലിട്ട് ക്രൂരമായി മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ കൂടി പൊലീസ് പുറത്തുവിടണമെന്ന് പരാതിക്കാരനായ വിഘ്നേഷ് ആവശ്യപ്പെട്ടു. കേസില്‍ നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും അഞ്ചുപേര്‍ക്കെതിരെ അന്വേഷണം വൈകുകയാണ്ൊ.

ഒാഗസ്റ്റ് 25 ന് കിളികൊല്ലൂര്‍ സ്റ്റേഷനിലെ മര്‍ദനദൃശ്യമാണിത്. സ്റ്റേഷന് പുറത്തുവച്ച് വിഘ്നേഷിനോടും സൈനികനായ വിഷ്ണുവിനോടും തര്‍ക്കമുണ്ടാക്കിയ എഎസ്െഎ പ്രകാശ്ചന്ദ്രന്‍ തന്നെയാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തം. ടീഷര്‍ട്ട് ധരിച്ച എഎസ്െഎ പ്രകാശ് ചന്ദ്രന്‍ സൈനികനായ വിഷ്ണുവിനെയാണ് ആദ്യം മുഖത്ത് അടിക്കുന്നത്. വിഷ്ണു തിരിച്ചടിക്കുകയും വിഷ്ണുവും പ്രകാശ്ചന്ദ്രനും പിന്നീട് താഴെവീഴുന്നതുമാണ് ദൃശ്യത്തിലുളളത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് വരുത്താന്‍ പൊലീസ് തന്നെ പുറത്തുവിട്ടതാണ് വിഡിയോ.

യുവാക്കള്‍ സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ പരുക്കേല്‍പ്പിച്ചെന്ന പൊലീസിന്റെ വാദവും ഇതോടെ പൊളിഞ്ഞു.സഹോദരനെയും തന്നെയും വിലങ്ങുവച്ച് ഇടിമുറിയിലിട്ട് മണിക്കൂറുകളോളം മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ കൂടി െപാലീസ് പുറത്തുവിടണമെന്നാണ് വിഷ്നേഷ് ആവശ്യപ്പെടുന്നത്. മര്‍ദനപരാതിയില്‍ ജില്ലാ ഡി.സി.ആർ.ബി എ.സി.പിയുടെ അന്വേഷണം തുടരുകയാണെങ്കിലും ആരോപണവിധേയരായവർ ഇപ്പോഴും ജോലിയിൽ തുടരുന്നു. നാലു പേർ മാത്രമാണ് സസ്പെൻഷനിലായത്. ഡോക്ടറാണെന്ന വ്യാജേന സ്റ്റേഷനുള്ളിലെ മുറിയിലെത്തി മർദിച്ച എഎസ്ഐ ലകേഷ്കുമാർ, അസഭ്യം പറഞ്ഞ് ജീവൻ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയ എഎസ്ഐ ഓമനക്കുട്ടൻ എന്നിവർക്കെതിരെ അന്വേഷണം ഉണ്ടായിട്ടില്ല. 

Kollam Kilikollur police station CCTV visual out

MORE IN BREAKING NEWS
SHOW MORE