പ്രായപരിധിയിൽ ഇളവില്ലെന്ന് സിപിഐ; കെ.ഇ. ഇസ്മയിൽ പുറത്തേക്ക്

സിപിഐ ദേശീയ കൗൺസിലിൽ പ്രായപരിധിയിൽ ആർക്കും ഇളവുണ്ടാകില്ല. കേരളത്തില്‍നിന്നുള്ള കെ.ഇ. ഇസ്മയില്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുപോയേക്കും. പ്രായപരിധിയില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത് സംസ്ഥാനങ്ങളില്‍മാത്രം ഇളവ് നല്‍കും. ഇളവ് നല്‍കുക വോട്ടെടുപ്പിലൂടെ മാത്രമായിരിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം  അതുല്‍ കുമാര്‍ അന്‍ജാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

No age relaxation in CPI says Atul Kumar Anjan