വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിൽ; ലേസര്‍ ലൈറ്റുകളും സ്പീക്കറുകളും; ‘ഓപ്പറേഷന്‍ ഫോക്കസ്– 3’

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. ഭൂരിഭാഗം ബസുകളും ഓടുന്നത് നിയമങ്ങളെ വെല്ലുവിളിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എയർഹോണുകളും അനധികൃത ലൈറ്റും ശബ്ദ സംവിധാനവും ഉപയോഗിച്ച ഇതര സംസ്ഥാന ബസുകൾക്കെതിരെയും നടപടിയെടുത്തു.

നിയമലംഘനം നടത്തിയ ബസുകള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നടപടിയെടുത്തു. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയിട്ടു. ആലപ്പുഴയില്‍ 36 ബസുകള്‍ക്കെതിരെ നടപടി. കണ്ണൂരിലും പരിശോധന നടത്തി. ഇടുക്കി വണ്ടിപ്പെരിയാറില്‍ 13 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു ബസുകൾ. എയര്‍ ഹോണുകള്‍ ഉപയോഗത്തിലുള്ളതായും കണ്ടെത്തി. ലേസര്‍ ലൈറ്റുകളും സ്പീക്കറുകളും സ്മോക് മെഷീനുകളും  ബസിനുള്ളിൽ കണ്ടെത്തി

State wide inspection in tourist buses by Motor Vehicle Department