പതാക ഉയര്‍ത്താന്‍ സി.ദിവാകരന്‍ വൈകി; നേതാക്കള്‍ നിര്‍ബന്ധിച്ചു കൊണ്ടു വന്നു

cpi-flag
SHARE

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. മുതിർന്ന നേതാവ് സി.ദിവാകരൻ പതാക ഉയർത്തി. പതാക ഉയർത്തേണ്ട സമയമായിട്ടും സമ്മേളന ഹാളിൽ നിന്ന് എത്താതിരുന്ന ദിവാകരനെ ആളയച്ച് വിളിപ്പിക്കുകയായിരുന്നു. ഹാളിനുള്ളിൽ അനൗൺസ്മെൻ്റ് ഇല്ലാത്തതിനാൽ സി.ദിവാകരൻ അറിഞ്ഞില്ല എന്നാണ് വിശദീകരണം. ദീപശിഖ സ്വീകരിക്കാനും ദിവാകരന്‍ എത്തിയില്ല. അസാധാരണ സമ്മേളനത്തിനാണ് തുടക്കമായിരിക്കുന്നത് എന്ന് പതാക ഉയർത്തിയ ശേഷം സി.ദിവാകരൻ പറഞ്ഞു. പാവങ്ങളുടെ പാർട്ടിയാണ് സി.പി.ഐ എന്നും എ.രാജയേയും കാനം രാജേന്ദ്രനെയും രാജ്യം ഉറ്റുനോക്കുകയാണെന്നും ദിവാകരൻ പറഞ്ഞു. തുടർന്ന് പ്രതിനിധി സമ്മേളന നടപടി ക്രമങ്ങൾ നടക്കുകയാണ്. 

സി.പി.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ കേന്ദ്രനേതൃത്വം വ്യക്തത വരുത്തിയേക്കും. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി.രാജ നിലപാട് പറയും. പ്രായപരിധി കര്‍ശനമാണോ എന്ന് വ്യക്തമാക്കും. പ്രായപരിധി വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം. 

പ്രായപരിധിയില്‍ ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞെന്ന് കെ.ഇ.ഇസ്മായില്‍ പ്രതികരിച്ചു. മറ്റുകാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഇസ്മായില്‍ പറഞ്ഞു. നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും ഭയപ്പാടില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോടു പറഞ്ഞു. കീഴടങ്ങിയത് പാര്‍ട്ടിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

MORE IN BREAKING NEWS
SHOW MORE