കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയിൽ

bindhukumar-murder
SHARE

ആലപ്പുഴ ആര്യാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയിൽ. ചങ്ങനാശേരി എസി കോളനിയിലെ വീടിനു പിന്നിലാണ് ബിന്ദു കുമാറിന്റെ (43) മൃതദേഹം കണ്ടെത്തിയത്. 26 നാണ് കാണാതായത്. 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായി. ബിന്ദുകുമാറിന്റെ സുഹൃത്തിന്റെ വീടിനു പിന്നിൽ പുതുതായി നിർമിച്ച തറയാണ് സംശയത്തിന്റെ പേരിൽ പൊലീസ് പൊളിച്ചത്. ബിജെപി പ്രവർത്തകനായ ബിന്ദുമോൻ അവിവാഹിതനാണ്.  

Body of missing youth buried behind friend's house

MORE IN BREAKING NEWS
SHOW MORE