ബില്ലുകൾ രണ്ടാമത് അയച്ചാല്‍ ഗവർണർ ഒപ്പിട്ടേപറ്റൂ; പോക്കറ്റിലിട്ട് നടക്കാനാകില്ല: ഐസക്

സര്‍ക്കാര്‍ അയച്ച ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട്. ഒന്നുകില്‍ ഗവര്‍ണര്‍ ഒപ്പിടണം അല്ലെങ്കില്‍ തിരിച്ചയക്കണം, സഭ രണ്ടാമത് അയച്ചാല്‍ ഒപ്പിട്ടേപറ്റൂവെന്നും ഐസക്. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഗവര്‍ണറെയല്ല, ഇടത് സര്‍ക്കാരിനെയാണെന്നും ഐസക് സര്‍ക്കാര് ഗവര്‍ണര്‍ പോരില്‍ നിലപാട് വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരെന്ന് തോമസ് ഐസക് ആരോപിച്ചു.ബിജെപി ഇതര സംസ്ഥനങ്ങളെ ഗവര്‍ണറെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത് ഗവർണർ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും.