വികസനരേഖ: നിക്ഷേപ കരാറുകള്‍ സര്‍ക്കാര്‍ പാലിക്കും: ഐസക്

വികസനരേഖയുടെ പറയുന്നതുപോലെ  നിക്ഷേപക കരാറുകള്‍ സര്‍ക്കാര്‍ പാലിക്കുമെന്ന് തോമസ് ഐസക്. അതിനുള്ള അച്ചടക്കം ട്രേഡ് യൂണിയനുകളുടെ ഭാഗത്തുനിന്നും വേണം. യൂണിയനുകളുടെ പെരുമാറ്റത്തിലും തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.

വിദേശവായ്പ സ്വീകരിക്കുന്ന കാര്യത്തില്‍ നയപരമായ പ്രശ്നങ്ങളില്ലാത്ത നിബന്ധനകള്‍ അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാടിന് എതിരായ നിബന്ധനകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. നിബന്ധനകള്‍ പാര്‍ട്ടിയും പരിശോധിക്കുമെന്ന് തോമസ് ഐസക് മനോരംമ ന്യൂസിനോട് പറഞ്ഞു.