അധ്യക്ഷ തിരഞ്ഞെടുപ്പ്: രാഹുലിനായി തിരക്കിട്ട നീക്കം: തരൂരിന് പിന്തുണ കുറയുന്നു

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയാറെടുക്കുന്ന ശശി തരൂർ എംപിക്ക് പിന്തുണ കുറയുന്നു. നെഹ്രു കുടുംബത്തിന്‍റെ സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കുമെന്ന പൊതുവികാരമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയിലുള്ളത്. രാഹുല്‍ പ്രസിഡന്‍റാകണമെന്നത് കേരളത്തിന്‍റെ പൊതുവികാരമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആര് മല്‍സരിച്ചാലും നെഹ്റു കുടുംബത്തിന്‍റെ പിന്തുണയുള്ളയാള്‍ അധ്യക്ഷനാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തിരുത്തല്‍വാദി സംഘമായ ജി ഇരുപത്തിമൂന്നിനുള്ളിലും ഭിന്നത തുടരുന്നു. ഗാന്ധി കുടുംബമോ അനുയായികളോ മല്‍സരിച്ചാല്‍ എതിരാളിയായി മല്‍സരരംഗത്ത് ഉണ്ടാകുമെന്ന്  മനീഷ് തിവാരിയും രംഗത്തുണ്ട്. തരൂരും മനിഷ് തിവാരിയും തമ്മില്‍ ധാരണയാകാത്തതും വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ വരണമെന്ന് കെപിസിസി പ്രമേയം പാസാക്കും. ജോഡോ യാത്ര കേരളം വിട്ടശേഷം കെപിസിസി യോഗം ചേരും. രാഹുല്‍ കേരളത്തിലുള്ളപ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയെന്ന് ഗ്രൂപ്പുകള്‍. തിരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ് പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേളയെടുത്ത് നിര്‍ണായചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും.