ഹരിയാനയിൽ കോളജ് ക്യാംപസില്‍ വെടിവയ്പ്; 4 പേർക്ക് പരുക്ക്

ഹരിയാനയിലെ രോഹ്തഗില്‍ കോളജ് ക്യാംപസില്‍ വെടിവയ്പ്. നാലുപേര്‍ക്ക് വെടിയേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റി കോളജിലാണ് അതിക്രമം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന. കാരണം വ്യക്തമല്ല