കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ബസിനുള്ളില്‍ മര്‍ദനം. വാളയാറില്‍ കോളജ് ബസ് തടഞ്ഞ് ഒരു സംഘം യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചു. പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ആശുപത്രിയില്‍ ചികില്‍സ തേടി കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തു നിന്നുള്ള യുവാക്കള്‍ ഇടപെട്ടുവെന്ന് നിഗമനം. ഇന്നലെ നടന്ന മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.