ഷാജഹാന്‍ വധം: പിന്നില്‍ ആര്‍എസ്എസ് എന്ന് റിയാസ്; പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം നിലപാട് ഏറ്റെടുക്കാതെ സിപിഐ. മതരാഷ്ട്രവാദത്തെ എതിര്‍ക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നില്‍ ആര്‍.എസ്.എസ് ആണെന്നുമായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം. എന്നാല്‍ കൊലപാതകമുണ്ടായാല്‍ ഉടന്‍തന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാടെടുത്തു. സമാധാനം തകര്‍ക്കാര്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.