പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

ഒാഹരിവിപണിയിലെ അതികായനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. അടുത്തിടെ ആരംഭിച്ച ആകാശ എയറിന്‍റെ ഉടമയാണ്. ഇന്ന് രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാലയുടെ ആസ്തി നാല്‍പതിനായിരം കോടിയിലേറെ രൂപയാണ്. ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ സമ്പന്നരില്‍ 48ാം സ്ഥാനത്താണ്. രാകേഷ് ജുന്‍ജുന്‍വാലയുടെ സ്വപ്ന പദ്ധതിയായിരുന്ന ചെലവ് കുറഞ്ഞ വിമാനക്കമ്പനി ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത് ഈ മാസമാണ്. കടംവാങ്ങിയ 5000 രൂപയുമായി ഒാഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി ഉയര്‍ന്ന ആളാണ് രാകേഷ് ജുന്‍ജുന്‍വാല.