പ്രജ്വലിനായി കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്; വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തം

prajwal-revanna-speech
SHARE

ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായി വിദേശത്തേക്കു രക്ഷപ്പെട്ട പ്രജ്വല്‍ രേവണ്ണയെ തിരികെയെത്തിക്കാനായി സമ്മര്‍ദ്ദം ശക്തമാക്കി അന്വേഷണ സംഘം. പ്രജ്വല്‍ കീഴടങ്ങാന്‍ വൈകിയാല്‍ അന്വേഷണ സംഘത്തില്‍പെട്ട 8 ഉദ്യോഗസ്ഥരെ തിരച്ചലിനായി വിദേശത്തേക്ക് അയച്ചേക്കും. ഇന്റര്‍പോളിന്റെ സഹകരണത്തോടെ വിദേശത്ത്  അന്വേഷണം നടത്താനാണു നീക്കം. അതേ സമയം മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാതിനു ശേഷം പ്രജ്വല്‍ കീഴടങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളുരു,മംഗളുരു,ഗോവ വിമാനത്താവളങ്ങളില്‍ എസ്.ഐ.ടി. നിരീക്ഷണം ഏര്‍പ്പെടുത്തി.

Prajwal may return after polls end in Karnataka

MORE IN BREAKING NEWS
SHOW MORE