സംസ്ഥാനത്തെ പല മന്ത്രിമാരും തികഞ്ഞ പരാജയം: വി.ഡി.സതീശൻ

സംസ്ഥാനത്തെ പല  മന്ത്രിമാരും വകുപ്പുകളും തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന്റെ വീഴ്ച്ച  പ്രതിപക്ഷം ഇതിനു മുമ്പും തുറന്നു കാട്ടിയുണ്ട്. റോഡിലെ കുഴികളെ പറ്റി പറഞ്ഞപ്പോൾ പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ അസഹിഷ്ണുത കണ്ടതാണ്. മരുന്ന് ക്ഷാമം ഉണ്ടായത് ഉയർത്തി കാട്ടിയതും പ്രതിപക്ഷം. പൊലീസ് നിയന്ത്രണം പാർട്ടിയ്ക്ക് വിട്ടു നൽകിയിരിക്കുകയാണെന്നും വി ഡി സതീശൻ കണ്ണൂരിൽ വിമർശിച്ചു.