അന്ന് ക്ഷണിച്ചത് വീരേന്ദ്രകുമാര്‍; ബിജെപി വളഞ്ഞിട്ടാക്രമിക്കുന്നു; ആര്‍എസ്എസ് വോട്ട് വേണ്ടെന്നും വി.ഡി.സതീശന്‍

ഗോള്‍വാള്‍ക്കര്‍ പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. 2013ല്‍ എം.പി.പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ ക്ഷണിച്ചത് ആര്‍എസ്എസ് അല്ല, എം.പി.വീരേന്ദ്രകുമാറാണ്. വി.എസ്.അച്യുതാനന്ദനും ഇതേ പുസ്തകം പ്രകാശനം ചെയ്തിരുന്നു. ആര്‍.എസ്.എസ് വേദി പങ്കിടല്‍ വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമേയുള്ളു. തനിക്ക് സംഘപരിവാര്‍ ശക്തികളുടെ വോട്ട് വേണ്ട. വോട്ടുചോദിച്ച് ഒരു ആര്‍എസ്എസുകാരനെയും സമീപിച്ചിട്ടില്ല. ആര്‍എസ്എസിന് അപ്പുറമുള്ള വ്യക്തിയായാണ് പി.പരമേശ്വരനെ കേരളം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം അന്തരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.