
വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസ് സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. എറണാകുളം ഗുരുവായൂർ റൂട്ടിൽ ഓടുന്ന ബസിന്റെ ഡ്രൈവർ ഷൈജുവിനാണ് പരുക്കേറ്റത്. മറ്റൊരു ബസിന്റെ ഡ്രൈവർ രാധാകൃഷ്ണനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ ഏഴരയോടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ പേപ്പർ കത്തി എടുത്ത് രാധാകൃഷ്ണൻ വീശുകയായിരുന്നു. നെഞ്ചിൽ പരുക്കേറ്റ ഷൈജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. 12 സ്റ്റിച്ച് ഉണ്ടെങ്കിലും പരുക്ക് ഗുരുതരമല്ല