ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി: സത്യം ജയിച്ചു: ഫര്‍സീന്‍ മജീദ്

വിമാനത്തിലെ പ്രതിഷേധത്തിൽ ശബരീനാഥനെതിരെ നടപടിയെടുത്താല്‍ ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഇൗഡന്‍ എം പി. ഇൻഡിഗോയുടെ നടപടിയോടു കൂടി ഇ പി കുറ്റക്കാരനെന്ന് വ്യക്തമായെന്നും ഹൈബി പറഞ്ഞു. ഇ.പിക്ക് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നുവെന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫര്‍സീന്‍ പറഞ്ഞു. ഇൻഡിഗോയുടെ യാത്ര വിലക്ക് അറിയിപ്പ് ലഭിച്ചു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.