മന്ത്രിമാർ ഒരു മാസം പാഴാക്കി; തൃക്കാക്കരയിൽ ഉമ ജയിക്കും: ഹൈബി

സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കരയിലേതെന്ന് ഹൈബി ഈഡൻ എം.പി. ഉമാ തോമസ് വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന്റെ പേരിൽ ഒരു മാസം പാഴാക്കികളഞ്ഞതായി മൂന്നാം തിയതി ബോധ്യമാകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. മാമംഗലം എസ്എൻഡിപി ഹാളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു ഹൈബി.