'പൊലീസ് നിഷേധിച്ച നീതി ഇൻഡിഗോ നൽകി: നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം'

വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി.ജയരാജനെതിരെ എതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നുവെന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ്. പൊലീസ് നിഷേധിച്ച നീതി ഇൻഡിഗോ നൽകി. വിലക്കിയ അറിയിപ്പ് ലഭിച്ചെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിഷേധത്തിൽ ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഇൗഡന്‍ എം പി പറഞ്ഞു. ഇൻഡിഗോയുടെ നടപടിയോടു കൂടി ഇ പി കുറ്റക്കാരനെന്ന് വ്യക്തമായെന്നും ഹൈബി പറഞ്ഞു.