ട്വിറ്റര്‍ ഏറ്റെടുക്കില്ലെന്ന് മസ്ക്; 'വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരം കൈമാറിയില്ല'

ചിത്രം; ഗൂഗിൾ

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയില്ല എന്നതടക്കമുള്ള കാരണങ്ങള്‍ വ്യക്തമാക്കിയാണ് മസ്ക് കരാര്‍ ഉപേക്ഷിച്ചത്. ഈ ഏപ്രില്‍ മാസത്തിലാണ് 44 ബില്യണ്‍ ഡോളറിന് ട്വറ്ററിനെ വാങ്ങാന്‍ ഇലോണ്‍ മസ്ക് കരാറില്‍ എത്തിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചും സ്പാം അക്കൗണ്ടുകളെക്കുറിച്ചും വിവരം നല്‍കാനുള്ള ആവശ്യം കമ്പനി നിരസിച്ചതായി മസ്കിന്റെ അഭിഭാഷകന്‍ അയച്ച കത്തില്‍ പറയുന്നു. അതേസമയം, മസ്ക് പിന്‍മാറിയതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്വിറ്റര്‍‌ അറിയിച്ചു. മൂന്നുമാസം മുന്‍പുണ്ടാക്കിയ ലയനക്കരാര്‍ പാലിക്കാന്‍ ഇലോണ്‍ മസ്കിന് ബാധ്യതയുണ്ടെന്നാണ് ട്വിറ്റര്‍ കമ്പനിയുടെ അവകാശവാദം.