
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്ന പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെയെന്ന് സിപിഎം അംഗം എ.എന്‍.ഷംസീര്‍. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്കുപിന്നില്‍ ഇസ്‍ലാമോഫോബിയ ആണ്. പിണറായി പ്രകാശം പരത്തിയ മനുഷ്യനാണെന്നും ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷത്തെ രക്ഷിക്കാന്‍ വന്ന പ്രതിപക്ഷനേതാവ് പവനായിയെപ്പോലെ ശവമായി. മുഖ്യമന്ത്രിയെ കൂപമണ്ഡൂകമെന്ന് ആക്ഷേപിക്കാമോയെന്ന് എ.എന്‍.ഷംസീര്‍ ചോദിച്ചു. വി.ഡി.സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണം. സതീശന്‍ ഫാന്‍സ് അസോസിയേഷന്‍റെ കണ്‍വീനറാണ് ഷാഫി പറമ്പില്‍. വഴിയില്‍ കുരയ്ക്കുന്ന നായ്ക്കളോട് ഒന്നുംപറയാനില്ലാത്തതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാത്തതെന്നും സിപിഎം എല്‍എല്‍എ പറഞ്ഞു. വിഡിയോ കാണാം: