
ശിവസേന ജില്ലാ അധ്യക്ഷന്‍മാരുടെ അടിയന്തരയോഗം വിളിച്ച് ഉദ്ധവ് താക്കറെ. യോഗം ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കും. പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് എം.എല്‍.എമാരില്‍ സമ്മര്‍ദം ചെലുത്താന്‍ നീക്കവും ഉദ്ധവ് പക്ഷം നടത്തുന്നുണ്ട്.
അതിനിടെ, ഉദ്ധവിനെ ഭയമില്ലെന്ന് ഷിന്‍ഡെ വ്യക്തമാക്കി. അയോഗ്യരാക്കാനുള്ള നീക്കം നടക്കില്ല. ഭൂരിഭാഗം എം.എല്‍.എമാരും തനിക്കൊപ്പമാണ്, വിമതനീക്കത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും ഷിൻഡെ പറഞ്ഞു. കൂടുതല്‍ എം.എല്‍.എമാര്‍ ഇന്ന് ഗുവാഹത്തിയില്‍ എത്തിച്ചേരുമെന്നും ഷിന്‍ഡെ വ്യക്തമാക്കി.