സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക് നൽകുന്നതിനെ എതിർത്ത് കസ്റ്റംസ്

ഡോളർക്കടത്ത് കേസിലെ സ്വപ്നയുടെ രഹസ്യമൊഴി കോടതി വഴി ഇ.ഡിക്ക് നൽകുന്നതിനെ എതിർത്ത് കസ്റ്റംസ്. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴിപ്പകര്‍പ്പ് നൽകരുതെന്ന് കസ്റ്റംസ് അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടു.

മൊഴി വേണമെങ്കിൽ ഇ.ഡിക്ക് നേരിട്ട് കസ്റ്റംസിനെ സമീപിക്കാമെന്നും കസ്റ്റംസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. വിധി പറയുന്നതിനായി കേസ്, എ.സി.ജെ.എം കോടതി മാറ്റി.