മണിച്ചന്‍റെ മോചനത്തിന് ഉത്തരവിറങ്ങി; 30 ലക്ഷത്തോളം പിഴ അടയ്ക്കണം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്‍ ഉള്‍പെടെ 33 തടവുകാരുടെ മോചനത്തിനുള്ള ഉത്തരവിറങ്ങി. മണിച്ചന്‍ 30 ലക്ഷത്തോളം പിഴ അടച്ചാലേ ജയില്‍ മോചിതനാവൂ. ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 22 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി. 31 പേരാണ് കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ മരിച്ചത്.