പ്രയാർ ഗോപാലകൃഷ്ണന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

prayar-funeral
SHARE

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന് ജന്മനാട് വിട ചൊല്ലി. കൊല്ലം ചിതറയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രി കെഎൻ ബാലഗോപാൽ , മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് അന്തിമോപചാരമർപ്പിച്ചു.

കൊല്ലം ഡിസിസി ഓഫീസിലെ പൊതുദർശനത്തിലും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണി, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖർ ഡിസിസി ഓഫിസിലെത്തിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE