'ബിജെപിക്ക് അടിത്തറയില്ല; വോട്ടുകൾ ഉമയ്ക്ക് കിട്ടി; ജയം സതീശന്റെ മാത്രം മിടുക്കല്ല'

ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമ തോമസിന് ലഭിച്ചെന്ന് പി.സി.ജോര്‍ജ്. തൃക്കാക്കരയിൽ ബിജെപിക്ക് അടിത്തറയില്ല. ഉമയുടെ വിജയം സതീശന്‍റെ മാത്രം മിടുക്കല്ലെന്നും പി സി ജോർജ് പറഞ്ഞു. 

ചരിത്രവിജയത്തിനരികെ ഉമ തോമസ് എത്തിയതിന് പിന്നാലെയാണ് ജോർജിന്റെ പ്രതികരണം.വോട്ടെണ്ണലിന്റെ അവസാനറൗണ്ടില്‍ ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിച്ചു. ബെന്നി ബഹനാന്‍ 2011ല്‍ നേടിയ 22406 വോട്ടിന്റെ ലീഡ് മറികടന്നു, 22483 വോട്ട്. കോര്‍പറേഷനു പിന്നാലെ തൃക്കാക്കര നഗരസഭാ ബൂത്തുകളിലും ഉമയുടെ വിജയക്കുതിപ്പായിരുന്നു. ഒന്‍പതു റൗണ്ട് പിന്നിട്ടിട്ടും എല്‍ഡിഎഫ് ലീഡ് ആകെ 10 ബൂത്തില്‍ മാത്രമാണ്.