പി.സി.ജോര്‍ജ് പറയാന്‍ പോകുന്ന സത്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നു: വി.മുരളീധരൻ

പി.സി.ജോര്‍ജ് നാളെപറയാന്‍ പോകുന്ന സത്യങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അത് തടയാനാണ് ശ്രമമെന്നും മുരളീധരന്‍ ആരോപിച്ചു. അതേസമയം, അഹങ്കാരത്തിന്‍റെ ആള്‍രൂപമാണ് പി.സി.ജോര്‍ജെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. പി.സി.ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഡിയോ കാണാം. 

വിദ്വേഷ പ്രസംഗക്കേസിൽ  പി.സി. ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക.  നാളെ തൃക്കാക്കരയില്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞിരുന്നത്.