പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം രണ്ടായി. ഏതാനും ദിവസങ്ങളായി അതിഥി തൊഴിലാളികള്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സംഘത്തില്‍പ്പെട്ട ഭീകരരെയാണ് വധിച്ചത്. ഇരുവരും ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പ്രവര്‍ത്തരാണ്. ഒരാളെ ഇന്നലെ രാത്രിയും രണ്ടാമത്തെയാളെ ഇന്ന് പുലര്‍ച്ചെയുമാണ് വധിച്ചത്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ തുടരുകയാണ്. പുൽവാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ. ഒരു സൈനികന് പരുക്കേറ്റു. പ്രദേശവാസികളെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.