യുക്രെയ്നിലെ ബുച്ച കൂട്ടക്കൊലയെ അപലപിച്ച് ഇന്ത്യ

യുക്രെയ്നിലെ ബുച്ച കൂട്ടക്കൊലയെ അപലപിച്ച് ഇന്ത്യ. നിരപരാധികളുടെ ജീവനെടുത്തും, രക്ത ചൊരിച്ചിൽ നടത്തിയും പ്രശ്നപരിഹാരമുണ്ടാകില്ല എന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാർലമെന്റിൽ പറഞ്ഞു. ഈ കാലഘട്ടത്തിൽ നയതന്ത്രവും ചർച്ചകളുമാണ് ഏത് തർക്കത്തിനും ഉത്തരം. ഇന്ത്യ ഒരു പക്ഷം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാണെന്നും ജയ്ശങ്കർ പറഞ്ഞു