വെടിയേറ്റത് ക്ലോസ് റേഞ്ചില്‍; തെരുവുകളില്‍ നിറഞ്ഞ് മൃതദേഹങ്ങള്‍: ദൃശ്യങ്ങൾ പുറത്ത്

യുക്രെയ്നില്‍ തലസ്ഥാനമായ കീവില്‍ ഉള്‍പെടെ നൂറുകണക്കിന് സാധാരണക്കാരെ റഷ്യന്‍ സേന കൊലപ്പെടുത്തിയതായി ആരോപണം. കീവിന് സമീപമുളള പട്ടണത്തില്‍ കൈകാലുകള്‍ ബന്ധിച്ച് ക്ലോസ് റേഞ്ചില്‍ വെടിയേറ്റ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് റഷ്യ യുദ്ധക്കുറ്റം ചെയ്തെന്ന് യുക്രെയ്ന്‍ ആരോപിച്ചത്.  തെരുവുകളില്‍ മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കീവില്‍ 410 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ അറിയിച്ചു. റഷ്യ നടത്തിയത് വംശഹത്യയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്കി ആരോപിച്ചു. കീവ് പിടിക്കാനുളള പോരാട്ടം  ലക്ഷ്യം കാണാതെ വന്നതോടെ റഷ്യന്‍ സേന പിന്‍മാറിയിരുന്നു. ഇതിന്് പിന്നാലെയാണ് കീവിന് സമീപത്ത് മൃതദേഹങ്ങള്‍ കണ്ടത്.