മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പരാമര്‍ശം; ക്ഷമചോദിച്ച് വിനായകന്‍; ‘പ്രയോഗം വ്യക്തിപരമല്ല’

വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശത്തിൽ ക്ഷമചോദിച്ച് നടൻ വിനായകന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ക്ഷമ ചോദിച്ചത്. ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ  ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ  ഭാഷാപ്രയോഗത്തിന്മേൽ  [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു- വിനായകൻ കുറിച്ചു. ഒരു സ്ത്രീയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ താൻ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണു മീ ടൂ എന്നു വിളിക്കുന്നതെങ്കിൽ അതു വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകൻ പറഞ്ഞത്.