വിലക്ക് പാർട്ടി തീരുമാനം; അംഗീകരിക്കുന്നു: ആർ.ചന്ദ്രശേഖരൻ

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാൻ പാടില്ലെന്ന വിലക്ക് പാർട്ടി തീരുമാനമാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. കെപിസിസി പ്രസിഡന്റ് നേരിട്ട് വിളിച്ചു വിലക്കിന്റെ കാര്യം അറിയിച്ചു. അടിയുറച്ച പാർട്ടി പ്രവർത്തകനാണെന്നും പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും ചന്ദ്രശേഖരൻ ആലപ്പുഴയിൽ പറഞ്ഞു. വിഡിയോ കാണാം. 

സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്നും ഇത് ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും  കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിന്റെ സൗകര്യമാണ്. സി.പി.എം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും അദ്ദേഹം കോഴിക്കോട്  പറഞ്ഞു.