കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി; 18ന് ശിക്ഷ വിധിക്കും

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി ക്രമക്കേട് നടത്തിയെന്ന കേസിലാണ് വിധി. കുംഭകോണത്തിലെ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. 18ന് ശിക്ഷ വിധിക്കും. ആദ്യ നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് തടവ് ശിക്ഷ വിധിച്ചിരുന്നു. 2017 മുതല്‍ മൂന്നര വര്‍ഷം ജയില്‍വാസം അനുഭവിച്ച ശേഷം ജാമ്യത്തിലാണ് ലാലുവിപ്പോള്‍. 1991– 96 കാലഘട്ടത്തില്‍ ലാലു ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് കോടതിയില്‍ നേരിട്ടെത്തിയിരുന്നു