മുടി നീട്ടി, കുറി അണിഞ്ഞ് ലാലുവിന്റെ മകൻ തേജ്; വേറിട്ട ലുക്കിൽ അമ്പരപ്പ്

ജനക്കൂട്ടത്തെ അമ്പരപ്പിച്ചായിരുന്നു ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ഇളയ മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം. യുവനേതാവിന്റെ രൂപമാറ്റം പിന്നീട് സമൂഹമാധ്യമങ്ങളും ഏറ്റുപിടിച്ചിരിക്കുകയാണ്. മുടി നീട്ടി വളർത്തി ചുവപ്പ് കുറിയുമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള വസ്ത്രവുമണിഞ്ഞാണ് തേജ് പ്രതാവ് ദീപാവലി ആഘോഷിക്കാനെത്തിയത്.  

വേറിട്ട വേഷത്തിൽ ഉത്തർപ്രദേശിലെ മധുരയിലാണ് അദ്ദേഹം ആഘോഷത്തിനെത്തിയത്. അവിടെ ഗോവർധൻ പൂജയിൽ പങ്കെടുത്തും യമുന നദിയിൽ മുങ്ങിക്കുളിച്ചും തേജ് വ്യത്യസ്ഥനായി. ഇതിനൊപ്പം യമുന നദിയിലെ മാലിന്യങ്ങൾ തള്ളുന്നതിനെതിരെയും നടപടിയെടുക്കാത്ത സർക്കാരിനെയും തേജ് രൂക്ഷമായി വിമർശിച്ചു.