15.25 കോടിക്ക് ഇഷാനെ തിരികെ എത്തിച്ച് മുംബൈ; 14 കോടിക്ക് ദീപക് ചഹർ ചെന്നൈയിൽ

ഐപിഎല്‍ താരലേലത്തില്‍ ഇത്തവണത്തെ വിലയേറിയ താരമായി ഇഷാന്‍ കിഷന്‍. പതിനഞ്ചേകാല്‍ കോടി രൂപയ്ക്ക് കിഷനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് കിഷന് ലഭിച്ചത്. യുവരാജ് സിങ്ങിന് ലഭിച്ച 16 കോടിയാണ് റെക്കോര്‍ഡ്. ദീപക് ചഹറിനെ 14 കോടിക്ക് ചെന്നൈ നിലനിര്‍ത്തി. പ്രസിദ്ധ് കൃഷ്ണയെ 10 കോടി രൂപയ്ക്കും മലയാളി താരം ദേവ്്ദത്ത് പടിക്കലിനെ ഏഴേമുക്കാല്‍ കോടിക്കും രാജസ്ഥാന്‍ സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേലിനെ പത്തേമുക്കാല്‍ കോടിക്കും ദിനേശ് കാര്‍ത്തിക്കിനെ അഞ്ചരക്കോടിക്കും ബാംഗ്ലൂര്‍ ടീമിലെത്തിച്ചു.  അമ്പട്ടി റായിഡുവിനെ ആറേമുക്കാല്‍ കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സും വാങ്ങി. പത്തേമുക്കാല്‍ കോടി രൂപയ്ക്കാണ് വിന്‍ഡീസ് താരം നിക്കോളാസ് പുരാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 

ഐപിഎല്‍ മാര്‍ക്യൂ താരങ്ങളില്‍ ശ്രേയസ് അയ്യര്‍ക്കാണ് ഉയര്‍ന്നവില ലഭിച്ചത്. പന്ത്രണ്ടേകാല്‍ കോടിക്ക് ശ്രേയസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും  രണ്ട് മാര്‍ക്യൂ താരങ്ങളെ  വീതം ടീമിലെത്തിച്ചു. മാര്‍ക്യൂ താരങ്ങളാരും വിറ്റുപോകാതിരുന്നില്ല. ശ്രേയസ് അയ്യര്‍ ഐപിഎല്‍ ലേലത്തിലെ സര്‍വകാല റെക്കോര്‍ഡ്് തകര്‍ക്കുമെന്ന ്പ്രതീഷിച്ചെങ്കിലും 12.25 കോടി രൂപയ്ക്ക് ശ്രേയസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ ഗുജറാത് ടൈറ്റന്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരെയാണ് കൊല്‍ക്കത്ത പിന്നിലാക്കിയത്. 

നായകസ്ഥാനം കൂടി മുന്നില്‍കണ്ടാണ് കൊല്‍ക്കത്ത ശ്രേയസിനെ കൂടെക്കൂട്ടിയത്. ശിഖര്‍ ധവാനോടെയാണ് താരലേലത്തിന് തുടക്കമായത്.  ഡല്‍ഹിയെയും രാജസ്ഥാനെയും മറികടന്ന് പഞ്ചാബ് ധവാനെ സ്വന്തമാക്കി. കഗിഗൊ റബാഡയെ കൂടി ടീമിലെത്തിച്ചതോടെ മാര്‍ക്വൂ താരങ്ങളുടെ റൗണ്ടില്‍ പഞ്ചാബ് ചെലവഴിച്ചത് പതിനേഴര കോടി രൂപ. സഞ്ജു സാംസന്റെ രാജസ്ഥാന്‍  ആര്‍.അശ്വിനെയും ട്രെന്‍ഡ് ബോള്‍ട്ടിനെയും സ്വന്തമാക്കി. ഫാഫ് ഡുപ്ലിസി ബാംഗ്ലൂരിനായും ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്കായും ക്വിന്റന്‍ ഡി കോക്ക് ലക്്നൗവിനായും  മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റന്‍സിനായി മല്‍സരിക്കും. മുംൈബ ഇന്ത്യന്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ ഒരു മാര്‍ക്യൂ താരത്തെയും സ്വന്തമാക്കിയില്ല