വടകര സ്കൂളില്‍ സംഘർഷം; എസ്‌എഫ്‌െഎ പ്രവര്‍ത്തകരും നാട്ടുകാരും ഏറ്റുമുട്ടി

vadakara-school-clash-2
SHARE

വടകര എം.യു.എം ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ സംഘര്‍ഷം. സ്കൂളില്‍ പഠിപ്പ് മുടക്ക് സമരവുമായി എത്തിയ എസ്.എഫ്.െഎ പ്രവര്‍ത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടും സ്കൂളില്‍ ക്ലാസ് നടത്തുന്നതിനെതിരെ പതിനൊന്ന് മണിയോടെ എസ്.എഫ്.െഎക്കാര്‍ സ്കൂളിലേക്ക് പ്രകടനമായി എത്തി. ക്ലാസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്കൂള്‍ അധികൃതര്‍ തയാറായില്ല. ഇതോടെ ബഹളമായി. പ്രശ്നത്തില്‍ നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ സംഘര്‍ഷമായി. പൊലീസെത്തി ലാത്തിവീശിയാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. 15 എസ്.എഫ്.െഎ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.  വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE