പി.വി.അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂപരിധി ലംഘിച്ച് പി.വി.അന്‍വറും കുടുംബവും കൈവശം വയ്ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഏറ്റെടുക്കാന്‍ സാവകാശം തേടി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. ജനുവരി നാലിന് കേസ് പരിഗണിക്കുംമുന്‍പ് നടപടി പൂര്‍ത്തിയാക്കാനാണ് ഉത്തരവ്