ബിപിൻ റാവത്തിന് രാജ്യത്തിന്റെ ആദരം; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രമുഖർ

സംയുക്ത സേനാ മേധാവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ പത്തുമണിയോടെയാണ് മൃതദേഹങ്ങള്‍ സൈനീക വാഹനത്തില്‍ വസതിയില്‍ എത്തിച്ചത്.  അല്‍പസമയത്തിനകം വിലാപയാത്രയായി സംസ്കാരം നടക്കുന്ന ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ എത്തിക്കും.  അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ  സംസ്കാരം  ഒൗദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി ബ്രാര്‍ സ്്ക്വയര്‍ ശ്മശാനത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിഹ് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു. മൂന്ന് സേനാ തലവന്മാര്‍ക്കൊപ്പം ഉന്നത സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ലിഡ്ഡറുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.