അപകടസമയത്ത് തുണയായവരോടു നന്ദി പറഞ്ഞ് യൂസഫലി; കൈ നിറയെ സമ്മാനങ്ങൾ

ഹെലികോപ്റ്റർ അപകടത്തിന്റെ സമയത്ത് തുണയായവരെ കാണാൻ പ്രമുഖ വ്യവസായി എം എ യൂസഫലി എത്തി. പനങ്ങാട് ഹെലികോപ്റ്റർ തകർന്നു വീണ സമയത്ത് ഓടിയെത്തി സഹായിച്ച ബിജിയെയും രാജേഷിനെയും കാണാനാണ് അദ്ദേഹം എത്തിയത്. ഇവർക്ക് കൈനിറയെ പാരിതോഷികങ്ങളും ആയാണ് യൂസഫലി എത്തിയത്. രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു. നേരത്തെ എത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും രാജേഷും കുടുംബവും കോവിഡ് പോസിറ്റീവ് ഇതിനെത്തുടർന്ന് സന്ദർശനം വൈകുകയായിരുന്നു.  ഹെലികോപ്റ്റർ തകർന്നു വീണ സ്ഥലത്തിന്റെ ഉടമസ്ഥനെയും യൂസഫലി സന്ദർശിച്ചു.